Kalotsavam 2023


പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്റെ അവധിക്കാല ക്ലാസുകളുടെ ഉദ്‌ഘാടനം
തിരുവനന്തപുരം: വിജ്ഞാനത്തിന്റെ നൂതന ലോകങ്ങള്‍ കുട്ടികള്‍ പരിചയിക്കണം എന്ന്‌ ഗതാഗതവകുപ്പു മന്ത്രി ആന്റണി രാജു. മത്സരത്തിന്റെ കാലഘട്ടത്തില്‍ കഠിനപരിശ്രമത്തിലൂടെ കുട്ടികള്‍ അറിവു സമ്പാദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനില്‍ ആരംഭിച്ച സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്റെ അവധിക്കാല ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. `അക്ഷരം മുതല്‍ ഐ.എ.എസ്‌ വരെ' എന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ടാലന്റ്‌ ഡവലപ്‌മെന്റ്‌ കോഴ്‌സും ഹയര്‍ സെക്കണ്ടറി, കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിവില്‍ സര്‍വ്വീസ്‌ ഫൗണ്ടേഷന്‍ കോഴ്‌സും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ.എന്‍.കൃഷ്‌ണപിള്ള സ്‌മാരക ഗ്രന്ഥശാലയോടനുബന്ധിച്ച്‌ മലയാളം ലാംഗ്വേജ്‌ ലാബ്‌ സ്ഥാപിക്കുന്നതിനായി എം.എല്‍.എയുടെ പ്രത്യേക വികസനനിധിയില്‍നിന്ന്‌ 10,64,902 രൂപ അനുവദിച്ചിരിക്കുന്നതായി സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പ്രഖ്യാപിച്ചു. സിവില്‍ സര്‍വ്വീസ്‌ പരീക്ഷകള്‍ ലക്ഷ്യമാക്കിയുള്ള ഈ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ഉയര്‍ന്ന നിലയിലുള്ള ഉദ്യോഗം വഹിക്കാനുള്ള പ്രാപ്‌തിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കോഴ്‌സ്‌ ഡയറക്‌ടര്‍ പി.കെ.ശങ്കരന്‍ കുട്ടി, എസ്‌. ഗോപിനാഥ്‌, ഉമ്മന്‍ വര്‍ഗ്ഗീസ്‌, സാവിത്രീദേവി, ബി.സനില്‍കുമാര്‍, ജി.ശ്രീറാം എന്നിവര്‍ സംബന്ധിച്ചു.



പ്രൊഫ.എൻ കൃഷ്‍ണപിള്ള ഫൗണ്ടേഷന്റെ ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്-2023
പ്രൊഫ.എൻ കൃഷ്‍ണപിള്ള ഫൗണ്ടേഷന്റെ ലളിതം മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ആദ്യ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണം നടന്നു. ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി. അദ്ധ്യാപിക സാവിത്രി ദേവി ഭദ്രദീപം തെളിച്ച് ആരംഭിച്ച ചടങ്ങിൽ ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥ്‌ അധ്യക്ഷനായി. സെക്രട്ടറി ഡോ. എഴുമറ്റൂർ രാജ രാജ വർമ്മ സ്വാഗതവും ആർഷ, പ്രകാശ് സി.സി, മംഗളാംബാൾ, ഡോ. ജി രാജേന്ദ്രൻ പിള്ള എന്നിവർ ആശംസയും ബി. സനിൽ കുമാർ നന്ദിയും പറഞ്ഞു.