മലയാളദിനാഘോഷം നവംബർ 1, 2022
Prof. N. Krishna Pillai Foundation - Kalotsavam 2022 Photo Gallery, Day I - 19.09.2022
Prof. N. Krishna Pillai Foundation - Kalotsavam 2022 Photo Gallery, Day II - 20.09.2022
Prof. N. Krishna Pillai Foundation - Kalotsavam 2022 Photo Gallery, Day III - 21.09.2022
Prof. N. Krishna Pillai Foundation - Kalotsavam 2022 Photo Gallery, Day IV - 22.09.2022
പ്രൊഫ. എൻ കൃഷ്ണപിള്ളയുടെ നൂറ്റിയാറാം ജന്മവാർഷികത്തോടനുബന്ധിച്ച് എൻ കൃഷ്ണപിള്ള ഫൌണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന കലോത്സവത്തിൽ കഥാപ്രസംഗകലയുടെ ഉപജ്ഞാതാവായ സി.എ. സത്യദേവന്റെ ജീവിതകഥ ആസ്പദമാക്കി ഡോ. വസന്തകുമാർ സാംബശിവൻ അവതരിപ്പിച്ച 'സത്യദേവന്റെ കലാനിധി' എന്ന കഥാപ്രസംഗം
ഫൗണ്ടേഷൻ ഭാരവാഹികളും നാടക പ്രവർത്തകരും 2022
എൻ. കൃഷ്ണപിള്ള നാടകവേദിയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 21ന് സംഘടിപ്പിച്ച നാടക പ്രവർത്തക സംഗമത്തിൽ ഫൗണ്ടേഷൻ ഭാരവാഹികളും നാടക പ്രവർത്തകരും.
സ്കൂൾ കുട്ടികൾക്ക് സർഗ്ഗശേഷി വികസന ശില്പശാല
തിരുവനന്തപുരം: പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന നന്ദനം ബാലവേദി സംഘടിപ്പിച്ച സ്കൂൾ കുട്ടികൾക്കുള്ള സർഗ്ഗശേഷി വികസന ശില്പശാല ചിത്രകാരൻ കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. കഥ, കവിത, ചിത്രരചന എന്നീ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും 140 കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. കൃഷ്ണപിള്ള ഫൗണ്ടേഷൻ വൈസ് ചെയർമാൻ അനന്തപുരം രവി അധ്യക്ഷനായ ചടങ്ങിൽ അധ്യാപിക ജി എസ് മംഗളാംബാൾ ഭദ്രദീപം കൊളുത്തി. പിന്നണി ഗായകൻ ജി ശ്രീറാം കൃഷ്ണപിള്ള സ്മരണാഞ്ജലി അർപ്പിച്ചു. ഡോ. എഴുമറ്റൂർ രാജ രാജ വർമ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എസ് സന്തോഷ് കുമാർ, എസ് സുരേഷ് ബാബു, രാജൻ വി പൊഴിയൂർ, കെ സ്വാമിനാഥൻ എന്നിവർ സംസാരിച്ചു കാട്ടൂർ നാരായണപിള്ള, ഹരി ചാരുത, സുമേഷ് കൃഷ്ണൻ എന്നിവർ ശില്പശാലകൾ നയിച്ചു. പങ്കെടുത്ത കുട്ടികൾക്കെല്ലാം സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തെരഞ്ഞെടുത്ത മികച്ച രചനകളുടെ അവതരണവും നടന്നു.
പ്രൊഫ. എൻ കൃഷ്ണപിള്ള അനുസ്മരണവും 'ലളിതം മലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ ഉദ്ഘാടനവും
പ്രൊഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രൊഫ. എൻ കൃഷ്ണപിള്ള അനുസ്മരണവും ഫൗണ്ടേഷൻ ആരംഭിച്ച 'ലളിതം മലയാളം' സർട്ടിഫിക്കറ്റ് കോഴ്സിന്‍റെ ഉദ്ഘാടനവും മുൻ അംബാസഡറും വിദ്യാഭ്യാസ വിചക്ഷണനുമായ ടി പി ശ്രീനിവാസൻ നിർവഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. എഴുമറ്റൂർ രാജരാജവർമ്മ രചിച്ച 'ഐറിഷ് കഥകൾ' എന്ന പുസ്തകം ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. പുനലൂർ വിശ്വംഭരൻ സ്മരണാഞ്ജലി അർപ്പിച്ചു. പന്ന്യൻ രവീന്ദ്രൻ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ,എസ്. ഗോപിനാഥ്, മിനി ടി കെ , ബി.സനിൽകുമാർ. കെ.സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ - നടകോൽസവം 2022