ലളിതം മലയാളം പ്രവേശനം ആരംഭിച്ചു

പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ലളിതം മലയാളം- സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്നതാണ് സർട്ടിഫിക്കറ്റ് കോഴ്‌സ്. മലയാളഭാഷാസാഹിത്യപരിചയത്തിനുള്ളതാണ് ഡിപ്ലോമ കോഴ്‌സ്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 0471 2330338; 9995008104; 9778080181.


കലോത്സവം 2023

പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ - കലോത്സവം 2023
Read more


പ്രവര്‍ത്തനങ്ങളും സേവനങ്ങളും

പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ - പ്രവര്‍ത്തനങ്ങളും സേവനങ്ങളും
Read more


മലയാളം സർട്ടിഫിക്കറ്റ് കോഴ്സ്

പ്രൊഫ.എൻ കൃഷ്ണപിള്ള ഫൗണ്ടേഷനിൽ 2023 ജൂൺ 11ന് ആരംഭിക്കുന്ന,മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന , ആറുമാസത്തെ മലയാളം സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഞായറാഴ്ചകളിൽ 10 മുതൽ 5 വരെയാണ് ക്ളാസുകൾ. ഒരു ബാച്ചിൽ 25 പേർക്കുമാത്രമേ പ്രവേശനം ഉണ്ടാകൂ. ബന്ധപ്പെടേണ്ട ഫോൺ നമ്പർ :0471 2330338; 97780 80181


മലയാളം ഡിപ്ലോമ കോഴ്സ്

പ്രൊഫ.എൻ കൃഷ്ണപിള്ള ഫൗണ്ടേഷനിൽ 2023 ജൂൺ 11ന് ആരംഭിക്കുന്ന മലയാളഭാഷാസാഹിത്യ പരിചയത്തിനുള്ള ആറുമാസത്തെ മലയാളം ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്കും മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാവുന്നവർക്കും ഡിപ്ളോമ കോഴ്സിൽ ചേരാം. ഞായറാഴ്ചകളിൽ 10 മുതൽ 5 വരെയാണ് ക്ളാസുകൾ. ഒരു ബാച്ചിൽ 25 പേർക്കുമാത്രമേ പ്രവേശനം ഉണ്ടാകൂ. ബന്ധപ്പെടേണ്ട ഫോൺ നമ്പർ :0471 2330338; 97780 80181


സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്

പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ 2023 ജൂൺ 11ന് ആരംഭിക്കുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഫെബ്രുവരി അവസാനം വരെയുള്ള ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും ആയിരിക്കും ക്ലാസുകൾ. ഹയർ സെക്കൻഡറി തലത്തിലും ബിരുദ തലത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ബാച്ചിൽ 25 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:0471 2330338; 97780 80181


സിവിൽ സർവീസ് (മലയാളം ഐച്ഛികം) പരിശീലനം

പ്രൊഫ.എൻ. കൃഷ്ണപിള്ള ഫൗണ്ടേഷനിൽ 2023 ജൂൺ 11ന് ആരംഭിക്കുന്ന സിവിൽ സർവീസ് മലയാളം ഐച്ഛികം പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ഒക്ടോബർ അവസാനം വരെയുള്ള ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും ആയിരിക്കും ക്ലാസുകൾ. ഒരു ബാച്ചിൽ 25 വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:0471 2330338;97780 80181


ലളിതം മലയാളം - മലയാളം സർട്ടിഫിക്കറ്റ് കോഴ്സ് അവധിക്കാല ക്ളാസ്

പ്രൊഫ. എൻ. കൃഷ്ണപിള്ള  ഫൗണ്ടേഷന്റെ  ആഭിമുഖ്യത്തിൽ നന്താവനത്തുള്ള ആസ്ഥാനമന്ദിരത്തിൽ നടന്നുവരുന്ന ലളിതം മലയാളം -മലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ അവധിക്കാല ക്ലാസുകൾ വേണമെന്ന് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രസ്തുത കോഴ്സിന്റെ അവധിക്കാല ക്ലാസ്സ്  സംഘടിപ്പിക്കാൻ ഫൗണ്ടേഷൻ തീരുമാനിക്കുന്നു.2023 ഏപ്രിൽ 3 തിങ്കളാഴ്ച രാവിലെ 10.30ന് ക്ളാസ് ആരംഭിക്കും.തിങ്കൾ മുതൽ വെള്ളി വരെ, 10  മുതൽ 5 വരെ ക്ളാസുണ്ടാകും.പുസ്തകവും നോട്ടുബുക്കും  പേനയും ഫൗണ്ടേഷനിൽ നിന്ന് നൽകും.  മാതൃകാ പരീക്ഷയും അവസാന പരീക്ഷയും ഉണ്ടാകും. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും 5000 രൂപയാണ് ഫീസ്. ഒരു ഫോട്ടോയും കൊണ്ടുവരണം. മാർച്ച് 31ന് മുൻപ് ഫൗണ്ടേഷൻ ഓഫീസിൽ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:0471 2330338; 97780 80181


പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷനിൽ അവധിക്കാല ക്ളാസുകൾ

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷകളും തത്തുല്യമായ ഉയർന്ന പരീക്ഷകളും എഴുതി വിജയിക്കാൻ സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന അവധിക്കാല ക്ലാസുകൾ പ്രൊഫ. എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നു. പാളയം നന്താവനത്തുള്ള ഫൗണ്ടേഷൻ മന്ദിരത്തിൽ ഏപ്രിൽ -മെയ് മാസങ്ങളിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 10 മുതൽ വൈകുന്നേരം 3 30 വരെയാണ് ക്ലാസുകൾ. ഹൈസ്കൂൾ കുട്ടികൾക്കുള്ള ടാലൻറ് ഡെവലപ്മെന്റ് കോഴ്സും കോളേജ് വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷന്‍ കോഴ്സും ഉണ്ട്. വിവിധ വിഷയങ്ങളിൽ പ്രഗൽഭരായ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:0471 2330338; 97780 80181

Prof. N. Krishna Pillai Foundation is a society registered under the Travancore-Cochin Literary, Scientific and Charitable Societies Registration Act, instituted to perpetuate the memory of Late Prof. N. Krishna Pillai, the great doyen of Malayalam Literature.