പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍


നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍. തിരുവനന്തപുരം പാളയം നന്താവനം കവലയ്ക്കു സമീപം, പാളയം വാര്‍ഡില്‍ വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വ്വേ 3043/2 നമ്പറില്‍ ഉള്‍പ്പെട്ടതും സര്‍ക്കാര്‍ അനുവദിച്ചു തന്നിട്ടുള്ളതുമായ സ്ഥലത്ത് ഫൗണ്ടേഷന്‍ പണിതുയര്‍ത്തിയ മന്ദിരത്തില്‍ ടി.സി.നമ്പര്‍ 14/908 (7) പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകസംസ്കൃതി കേന്ദ്രം, പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണ കേന്ദ്രം (കേരള സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രം), പ്രൊഫ. എന്‍. കൃഷ്ണപിള്ള മ്യൂസിയം, എം.കെ. ജോസഫ് മിനി തിയേറ്റര്‍, കുട്ടികളുടെ ഗ്രന്ഥശാല, ദൃശ്യ - ശ്രവ്യനാടകപഠനകേന്ദ്രം, ഓഡിയോ - വീഡിയോ റിക്കാര്‍ഡിംഗ്, എഡിറ്റിങ് സ്റ്റുഡിയോ, മലയാളഭാഷാപഠനകേന്ദ്രം എന്‍. കൃഷ്ണപിള്ള നാടകവേദി, നന്ദനം ബാലവേദി, സാഹിതീസഖ്യം എന്നിവ പ്രവര്‍ത്തിച്ചുവരുന്നു.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.