എം.കെ. ജോസഫ് മിനി തിയേറ്റര്‍
പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകസംസ്കൃതികേന്ദ്രത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് എം.കെ. ജോസഫ് മിനി തിയേറ്റര്‍. ഫൗണ്ടേഷന്റെ സ്ഥാപകാംഗവും മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ എം.കെ. ജോസഫിന്റെ സ്മരണയ്ക്കു സമര്‍പ്പിതമായ ഓഡിറ്റോറിയമാണിത്. 200 പേര്‍ക്ക് ഇരിക്കാവുന്ന ഈ ഓഡിറ്റോറിയം നാടകാവതരണത്തിനും സാംസ്കാരിക പരിപാടികള്‍ക്കും കുറഞ്ഞ വാടക നിരക്കില്‍ നല്‍കിവരുന്നു.
അപേക്ഷാഫാറംനാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.