പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ പ്രസിദ്ധീകൃതഗ്രന്ഥങ്ങള്‍ (കാലക്രമത്തില്‍)


മലയാളത്തില്‍

 • 'ഭഗ്നഭവനം' (നാടകം), 1942, ശ്രീവിലാസ് പ്രസ്, തിരുവനന്തപുരം.
 • 'കന്യക' (നാടകം), 1943, എസ്. ആര്‍. പ്രസ്, തിരുവനന്തപുരം.
 • 'ബലാബലം' (നാടകം), 1945, പ്രബോധിനി പ്രസിദ്ധീകരണശാല, തിരുവനന്തപുരം.
 • 'ദര്‍ശനം' (നാടകം), 1949, പി.കെ. മെമ്മോറിയല്‍ പ്രസ്, തിരുവനന്തപുരം.
 • 'അനുരഞ്ജനം' (നാടകം), 1950, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം.
 • 'മുടക്കുമുതല്‍' (നാടകം), 1953, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
 • 'അഴിമുഖത്തേക്ക്' (നാടകം), 1955, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം.
 • 'കൈരളിയുടെ കഥ' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം. (പരിഷ്കരിച്ച സാഹിത്യചരിത്രം - ഒന്നാം പതിപ്പ്), 1958, സാഹിത്യപരിഷത് സഹകരണസംഘം, എറണാകുളം.
 • 'നമ്മുടെ ആഘോഷങ്ങള്‍' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'ബിന്ദുക്കള്‍' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'ചെങ്കോലും മരവുരിയും' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'സമ്പൂര്‍ണജീവിതം' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'ഭാവദര്‍പ്പണം' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'ഇരുളും വെളിച്ചവും' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'മൗലികാവകാശങ്ങള്‍' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'സീതാപരിത്യാഗം' (ബാലസാഹിത്യം), 1956, വിദ്യോദയ പ്രസിദ്ധീകരണം, തിരുവനന്തപുരം.
 • 'തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍' (സാഹിത്യവിമര്‍ശം), 1971, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
 • 'കുടത്തിലെ വിളക്ക്' (നാടകം), 1972, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
 • 'മരുപ്പച്ച' (നാടകം), 1972, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
 • 'എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍' (ഭഗ്നഭവനം, കന്യക, ബലാബലം, ദര്‍ശനം, അനുരഞ്ജനം, മുടക്കുമുതല്‍, അഴിമുഖത്തേക്ക്, ചെങ്കോലും മരവുരിയും, കുടത്തിലെ വിളക്ക്, മരുപ്പച്ച), 1976, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
 • 'ഒരു സ്വപ്നനാടകം അഥവാ എത്ര ദു:ഖമയം ലോകം' (നാടകം - വിവര്‍ത്തനം) 1980, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം.
 • 'പ്രതിപാത്രം ഭാഷണഭേദം' (സാഹിത്യവിമര്‍ശം), 1986, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'അനുഭവങ്ങള്‍ അഭിമതങ്ങള്‍* (സ്മരണ), 1988, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, കോട്ടയം.
 • 'നിരൂപണരംഗം'* (സാഹിത്യവിമര്‍ശം), 1989, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'പ്രിയസ്മരണകള്‍'* (സ്മരണ), 1989, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'അകപ്പൊരുള്‍ തേടി'* (സാഹിത്യവിമര്‍ശം), 1990, കേരള സാഹിത്യഅക്കാദമി, തൃശൂര്‍.
 • 'എന്‍. കൃഷ്ണപിള്ളയുടെ ലഘുനാടകങ്ങള്‍'* (മിസ് കമല, അവസരസേവകര്‍, രാഷ്ട്രീയത്തൊഴില്‍, ചുടലയുടെ നാവുകള്‍, മൂത്താങ്ങള, മറുപുറം, പരീക്ഷണം, തുറക്കാത്ത കോവില്‍, തരിസാപ്പള്ളി ശാസനം, കളവഴിനാര്‍പ്പത്, കെട്ടുകള്‍) 1990, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'ഇത്തിള്‍ക്കണ്ണിയും കൂനാങ്കുരുക്കും'* (നാടകം) 1990, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'എന്‍. കൃഷ്ണപിള്ളയുടെ നാടകചിന്തകള്‍'* (വിമര്‍ശം), 1990, മാതൃഭൂമി, കോഴിക്കോട്.
 • 'അടിവേരുകള്‍'* (സാഹിത്യവിമര്‍ശം), 1991, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'കാളിദാസന്‍ മുതല്‍ ഒ.എന്‍.വി. വരെ'* (സാഹിത്യവിമര്‍ശം), 1992, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ സമ്പൂര്‍ണം'*, സമാഹരണം, സംശോധനം: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, 2008, ഡി.സി. ബുക്ക്സ്, കോട്ടയം.
 • 'എന്താണു നാടകം*', സമ്പാദനം: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, 2012, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
 • 'എന്‍. കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങള്‍ സമ്പൂര്‍ണം'*, സമാഹരണം, സംശോധനം: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, 2014, കറന്‍റ് ബുക്ക്സ്, കോട്ടയം.
 • 'എന്‍. കൃഷ്ണപിള്ളയുടെ ബാലസാഹിത്യ കൃതികള്‍ സമ്പൂര്‍ണം'*, സമാഹരണം, സംശോധനം: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, 2014, പ്രഭാത് ബുക്ക്സ്, തിരുവനന്തപുരം. * ചരമാനന്തര പ്രസിദ്ധീകരണങ്ങള്‍

അന്യഭാഷകളില്‍

 • 'കെട്ടുകള്‍' (തമിഴ് - 'കെട്ടുകള്‍') കുറ്റിപ്പുഴ കൃഷ്ണപിള്ള സമ്പാദനം നിര്‍വഹിച്ച 'തിരഞ്ഞെടുത്ത നാടകങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ, സതേണ്‍ ലാംഗ്വേജ് ബുക്ക് ട്രസ്റ്റ്, മദ്രാസ്, 1957.
 • 'ദാംവ് പേച്ച് ഔര്‍ ഹാര്‍' (ഹിന്ദി) അടവും അടിയറവും പരിഭാഷ: സുധാംശു ചതുര്‍വേദി, 'മലയാളം ഏകാങ്കി' ഗ്രന്ഥം, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ന്യൂഡല്‍ഹി, 1977.
 • 'കന്യക'(ഹിന്ദി ) 'കന്യക' പരിഭാഷ: സുധാംശു ചതുര്‍വേദി, '3 മലയാളം നാടക്' ഗ്രന്ഥം, നാഷണല്‍ ബുക്ക് ട്രസ്റ്റ്, ന്യൂഡല്‍ഹി, 1977.
 • 'മരീചിക' (കന്നഡ), 'മരുപ്പച്ച' പരിഭാഷ: ഡോ. എം. രാമ (പരിഭാഷകന്‍) 'മന്ദാര മല്ലിഗെ' ഗ്രന്ഥം, ദ കര്‍ണാടക അസോസിയേഷന്‍, തിരുവനന്തപുരം, 1979.
 • 'ഇന്‍വെസ്റ്റ്മെന്‍റ്' (ഇംഗ്ലീഷ്), പരിഭാഷ: ഡോ. എസ്. വേലായുധന്‍, കൈനിക്കര കുമാരപിള്ളയുടെ അവതാരിക, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1981.
 • 'മൂത്താങ്ങള' (തമിഴ്), 'മൂത്താങ്ങള' (ഏകാങ്കം), പരിഭാഷ: ഡോ. പദ്മനാഭന്‍ തമ്പി, തമിഴ് സംഘം, തിരുവനന്തപുരം, 1991.
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.