കുട്ടികളുടെ ഗ്രന്ഥശാല


മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്‍റണി എം.പി.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച രൂപ 25 ലക്ഷം (ഇരുപത്തഞ്ചുലക്ഷം രൂപ) വിനിയോഗിച്ചു നിര്‍മ്മിച്ച മന്ദിരത്തില്‍ രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ സഹായ സഹകരണത്തോടെ സജ്ജീകരിച്ച കുട്ടികളുടെ ഗ്രന്ഥശാല 2017 സെപ്റ്റംബര്‍ 20-ന് ഉദ്ഘാടനം ചെയ്തു. 6നും 16നും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ക്ക് ഗ്രന്ഥശാലയില്‍ വന്നിരുന്ന് വായിക്കുവാനുള്ള സൗകര്യം ഉണ്ട്. കുട്ടികള്‍ക്ക് വിജ്ഞാനത്തിനൊപ്പം വിനോദവും നല്‍കുന്നതിനുള്ള സാമഗ്രികകള്‍ ഗ്രന്ഥശാലയിലുണ്ട്. ഡോക്കുമെന്‍ററി പ്രദര്‍ശനം, ക്ലാസുകള്‍, ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.