
ഉദ്ദേശ്യലക്ഷ്യങ്ങള്‍
(1989-ലെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പ്രകാരം)
ചുവടെ പറയുന്ന ലക്ഷ്യപ്രാപ്തിക്കായി ഫൗണ്ടേഷന്‍ സ്ഥാപിക്കപ്പെട്ടു.
- സാഹിത്യം, സാംസ്കാരം, കലകള്‍ എന്നിവയുടെ പരിപോഷണം പൊതുവായും പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക സവിശേഷമായും ലക്ഷ്യമാക്കുന്നു.
- സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള ഓഡിറ്റോറിയത്തോടും ഗ്രന്ഥശാലയോടും കൂടിയ ഒരു സ്മാരകമന്ദിരം നിര്‍മ്മിക്കുകയും വിവിധ ഗവേഷണം, പ്രഭാഷണം, സെമിനാറുകള്‍, സിംപോസിയങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്യുക.
- പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കി സെമിനാറുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും അദ്ദേഹത്തിന്റെ ജനന, മരണ വാര്‍ഷികങ്ങള്‍ ഉചിതമായ രീതിയില്‍ ആഘോഷിക്കുകയും ചെയ്യുക.
- പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ നാമധേയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ക്കനുസൃതമായി ഫൗണ്ടേഷന്റെ തനതും വ്യക്തികളോ സ്ഥാപനങ്ങളോ ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയുള്ളതുമായ അവാര്‍ഡുകള്‍, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ സ്ഥാപിക്കുകയും അവ അര്‍ഹരായ വ്യക്തികള്‍ക്ക് നല്‍കുകയും ചെയ്യുക.
- പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ കൃതികള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക, അദ്ദേഹത്തിന്റെ സംഭാവനകളെ ആസ്പദമാക്കി മറ്റുള്ളവര്‍ രചിച്ചിട്ടുള്ളവ സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക.
- യശശ്ശരീരനായ സാഹിത്യനായകന്റെ സ്മരണ നിലനിര്‍ത്താന്‍ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്യുക.
- ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും പാരിതോഷികം, ഗ്രാന്‍റുകള്‍, സംഭാവനകള്‍, വരിസംഖ്യകള്‍, വായ്പ എന്നിവ സ്വീകരിക്കാന്‍.
- ഫൗണ്ടേഷന്റെ മന്ദിരം നിര്‍മ്മിക്കാന്‍ ആവശ്യമായ ഉചിതമായ ഭൂമി സര്‍ക്കാരില്‍ നിന്ന് കരസ്ഥമാക്കുക.
- മുകളില്‍ പറഞ്ഞിരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ടി അത്യാവശ്യമെന്ന് ഫൗണ്ടേഷന്‍ കരുതുന്ന മറ്റു നടപടികള്‍ സ്വീകരിക്കുക.
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.