ഓഡിയോ - വീഡിയോ റിക്കാര്‍ഡിങ് എഡിറ്റിങ് സ്റ്റുഡിയോ


കൃഷ്ണാ ഡിജിറ്റൽ - 2018-ലെ കലോത്സവത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 20-ന് എല്ലാവിധ ആധുനിക സംവിധാനങ്ങളോടും കൂടിയുള്ള ഓഡിയോ-വീഡിയോ റിക്കാര്‍ഡിങ് - എഡിറ്റിങ്ങ് സ്റ്റുഡിയോ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണിക്കൂറിന് രൂ. 500 (അഞ്ഞൂറു രൂപ) നിരക്കില്‍ ഓഡിയോ റിക്കാര്‍ഡിങ് - എഡിറ്റിങ്ങ്, വീഡിയോ - എഡിറ്റിങ്ങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.