മലയാളഭാഷാപഠനകേന്ദ്രം


കുട്ടികളുടെ ഗ്രന്ഥശാലാമന്ദിരത്തില്‍ രണ്ടാം നിലയില്‍ മലയാളഭാഷാപഠനകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 2018 സെപ്റ്റംബര്‍ 20-ന് ആരംഭിച്ചു. കേരളസര്‍ക്കാര്‍ സാംസ്കാരികവകുപ്പിന്റെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ഈ പഠനകേന്ദ്രം മലയാളഭാഷാസാഹിത്യത്തിന്റെയും ഭാഷാസാങ്കേതികവിദ്യയുടെയും വികാസം ലക്ഷ്യമാക്കുന്നു.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.