സാഹിതീസഖ്യം


പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണകേന്ദ്രത്തിലെ അംഗങ്ങളുടെ സാംസ്കാരികവേദിയായ സാഹിതീസഖ്യം 2010 ജനുവരി 29-നു ശ്രീമതി. സുഗതകുമാരി ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച രാവിലെ 10 മുതല്‍ 1 വരെ യോഗം ചേരുന്നു. കവിതാവതരണം, ചര്‍ച്ച, പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിക്കുന്നു. അംഗങ്ങളുടെ രചനകള്‍ സമാഹരിച്ച് 'സാഹിതീസഖ്യം കവിതകള്‍ 2011', 'കാവ്യസൂര്യനു സ്വസ്തി', 'സാഹിത്യപഠനങ്ങള്‍' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും സെപ്റ്റംബറിലെ കലോത്സവത്തോടനുബന്ധിച്ച് സാഹിതീസഖ്യം അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചുവരുന്നു.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.