നന്ദനം ബാലവേദി


കുട്ടികളുടെ കലാപരമായ വാസനകള്‍ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 2007 ജൂലായ് മാസത്തില്‍ ചെയര്‍മാന്‍ പ്രൊഫ. ഒ.എന്‍.വി കുറുപ്പ് ഉദ്ഘാടനം ചെയ്ത നന്ദനം ബാലവേദിയില്‍ അമ്പത്തിമൂന്ന് അംഗങ്ങളുണ്ട്. എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ യോഗം ചേരുന്നു. അംഗങ്ങളുടെ കലാപരിപാടി ആകാശവാണിയില്‍ അവതരിപ്പിക്കുകയുണ്ടായി. നന്ദനം ബാലവേദി അംഗങ്ങള്‍ എല്ലാ വര്‍ഷവും കലോത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. കുട്ടികളുടെ ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.