പ്രൊഫ. എന്‍. കൃഷ്ണപിള്ളയെക്കുറിച്ചുള്ള ഗ്രന്ഥങ്ങള്‍


  • എന്‍. കൃഷ്ണപിള്ള - (ജീവചരിത്രം) : ഗ്രന്ഥകാരന്‍: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ. പ്രസാധകര്‍: പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷനുവേണ്ടി ഡി.സി. ബുക്ക്സ്, കോട്ടയം, 1993. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസര്‍ക്കാര്‍, 1993.
  • എന്‍. കൃഷ്ണപിള്ള - (മോണഗ്രാഫ്) : ഗ്രന്ഥകാരന്‍ : ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ. പ്രസാധകര്‍ : സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി, 1999 (തമിഴ് പരിഭാഷ, 2005)
  • എന്‍. കൃഷ്ണപിള്ളയുടെ മൊഴിമുത്തുകള്‍* : ഗ്രന്ഥകാരന്‍ : ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ. കുങ്കുമം വാരികയില്‍ 1996-'97 കാലത്ത് 22 ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചു.
  • എന്‍. കൃഷ്ണപിള്ള: പഠനസാഹ്യം : ഗ്രന്ഥകാരന്‍: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2009.
  • എന്‍. കൃഷ്ണപിള്ളയും സാംസ്കാരികരംഗവും (ഏഴു ഭാഗങ്ങള്‍ - 245 ലേഖനങ്ങള്‍) സമ്പാദനവും സംശോധനവും : വി. ചന്ദ്രബാബു, കവടിയാര്‍ രാമചന്ദ്രന്‍, എഴുമറ്റൂര്‍ രാജരാജവര്‍മ്മ, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, കോട്ടയം, 1987.
  • എന്‍. കൃഷ്ണപിള്ളയും ഭാരതീയ നാടകവേദിയും (22 ലേഖനങ്ങള്‍) സപ്തതി ഉപഹാരഗ്രന്ഥം, ജനറല്‍ എഡിറ്റര്‍ : പി.വി. വേലായുധന്‍ പിള്ള, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം, കോട്ടയം, 1986.
  • എന്‍. കൃഷ്ണപിള്ളയുടെ സാഹിത്യജീവിതം, സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, 1976.
  • എന്‍. കൃഷ്ണപിള്ള, തോപ്പില്‍ ഭാസി, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ - മഹച്ചരിതമാലാ ഗ്രന്ഥം, ഗ്രന്ഥകാരന്‍ : ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ഡി.സി. ബുക്ക്സ്, കോട്ടയം, 2011.
  • എന്‍. കൃഷ്ണപിള്ള - (ലഘുജീവചരിത്രം) അറിവ് നിറവ് പരമ്പര, ഗ്രന്ഥകാരന്‍: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
  • എന്‍. കൃഷ്ണപിള്ളയുടെ നാടകലോകം (പഠനങ്ങള്‍), എഡിറ്റര്‍ : ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2014.
  • പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സാഹിത്യവിമര്‍ശം (പഠനങ്ങള്‍), എഡിറ്റര്‍ : ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016.
  • എന്‍. കൃഷ്ണപിള്ള: വ്യക്തിയും സാഹിത്യകാരനും (ലേഖനങ്ങള്‍) എഡി: ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി, 2018.
നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.