പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണകേന്ദ്രം


കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും (01 TVM 6560) 'എ' ഗ്രേഡ് ഉള്ളതുമായ ലൈബ്രറിയാണിത്. ശ്രീ. പന്ന്യന്‍ രവീന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച പതിനഞ്ചുലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ചതും 2009 ജനുവരി 29-നു ഉദ്ഘാടനം ചെയ്തതുമായരണ്ടാം നിലയില്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നു. മുപ്പതിനായിരത്തിലേറെ പുസ്തകങ്ങള്‍ ഗ്രന്ഥശാലയിലുണ്ട്.

എന്‍. കൃഷ്ണപിള്ള, വി. ആനന്ദക്കുട്ടന്‍ നായര്‍, എം.കെ. ജോസഫ്, പി. ഭാസ്കരന്‍ തുടങ്ങിയവരുടെ ഗ്രന്ഥശേഖരം ഇതിലുള്‍പ്പെടുന്നു. അന്‍പതിലേറെ പുസ്തകങ്ങള്‍ സംഭാവന ചെയ്തവരുടെ പേരു വിവരം ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് ഫോട്ടോ പതിച്ച അംഗത്വകാര്‍ഡുകള്‍ നല്‍കി വരുന്നു. ഗ്രന്ഥശാലയുടെ ഭാഗമായി ശ്രീ. വി.എസ്. ശിവകുമാര്‍ എം.എല്‍.എ.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 8 ലക്ഷം രൂപ വിനിയോഗിച്ചു സജ്ജീകരിച്ച ഡിജിറ്റല്‍ ഗ്രന്ഥശാലയുമുണ്ട്.

പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ ഗുരുശ്രേഷ്ഠന്മാർ


പ്രൊഫ. എന്‍. കൃഷ്ണപിള്ളസ്മാരകഗ്രന്ഥശാല - പഠനഗവേഷണകേന്ദ്രം കേരള സര്‍വകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രമാണ്. എന്‍. കൃഷ്ണപിള്ളയുടെ പത്ത് ഗുരുശ്രേഷ്ഠന്മാരുടെ ചിത്രങ്ങള്‍ ഗ്രന്ഥശാലയില്‍ സ്ഥാപിച്ചിട്ടുണ്ട്. നടരാജഗുരു, വി. കൃഷ്ണന്‍ തമ്പി, ആര്‍. ശങ്കര്‍, ഡോ. കെ. ഗോദവര്‍മ്മ, സി.ഐ. ഗോപാലപിള്ള, പി. അനന്തന്‍പിള്ള, എന്‍. ഗോപാലപിള്ള, ഇളംകുളം കുഞ്ഞന്‍പിള്ള, എന്‍. കുഞ്ഞുരാമന്‍പിള്ള, കോന്നിയൂര്‍ മീനാക്ഷിയമ്മ എന്നിവരാണ് ആ ഗുരുനാഥര്‍. അവരുടെ ലഘുജീവചരിത്രക്കുറിപ്പുകള്‍ എഴുതിയ ബോര്‍ഡും ഗ്രന്ഥശാലയില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്‍. കൃഷ്ണപിള്ളയുടെ ചിത്രവും ഗ്രന്ഥശാലയില്‍ സ്ഥാപിച്ചു. ഗ്രന്ഥശാലയിലെ ആജീവനാംഗത്വത്തിനുള്ള ഫീസ് രൂ. 500 (അഞ്ഞൂറു രൂപ) ആകുന്നു.

നാടകാചാര്യനും സാഹിത്യകുലപതിയും അദ്ധ്യാപകശ്രേഷ്ഠനുമായിരുന്ന പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനുവേണ്ടി 1989 ജൂലായ് 17-ന് ചാരിറ്റബിള്‍ സൊസെറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ സാംസ്കാരിക സംഘടനയാണ് പ്രൊഫ. എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍.
അംഗത്വഫാറം